ഇടുക്കി :  വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ സെര്‍വിന്ത്യാ എല്‍ പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടേമുക്കാലോടെയായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തുവാന്‍ എത്തിയത്. തങ്ങള്‍ക്ക് വലിയ വിജയമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മന്ത്രി പറഞ്ഞു. മുന്‍സിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എല്ലായിടത്തും തങ്ങള്‍ക്ക് അനുകൂല സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ മൂന്നാര്‍ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ ക്രമീകരിച്ചിരുന്ന ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡിലായിരുന്നു എംഎല്‍എയുടെ വോട്ട്.

 

രാവിലെ പത്തുമണിയോടെയായിരുന്നു എംഎല്‍എ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള ബഹുജന ക്ഷേമപദ്ധതികള്‍ ആളുകള്‍ പൂര്‍ണ്ണമായുള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും കാണാന്‍ സാധിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു.