പാലക്കാട്:  പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നത് മുതല്‍ തിരികെയെത്തുന്നത് വരെ മൂക്കും വായും മൂടത്തക്കവിധം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

2. രജിസ്റ്ററില്‍ ഒപ്പിടുന്നതിനു സ്വന്തമായി പേന കയ്യില്‍ കരുതുക.

3. പോളിംഗ് ബൂത്തിന്  അകത്ത് പ്രവേശിക്കുമ്പോഴും പുറത്ത് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.

4. ബൂത്തിനുള്ളില്‍ വെച്ച് കൈകൊണ്ട് മുഖത്ത് സ്പര്‍ശിക്കരുത്.

5. ബൂത്തിനകത്ത് ഒരേസമയം ശാരീരിക അകലം പാലിച്ച് മൂന്ന് വോട്ടര്‍മാര്‍ക്ക് പ്രവേശിക്കാവുന്നതാണ്.

6. ബൂത്തിനു പുറത്ത് കൂട്ടംകൂടി നില്‍ക്കരുത്.

7. ആര്‍ക്കും കൈ കൊടുക്കാനോ ദേഹത്ത് തൊടാനോ പാടില്ല.

8.ബൂത്തുകളില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുമെങ്കിലും വോട്ടര്‍മാര്‍ കുടിക്കാനായി വെള്ളം കയ്യില്‍ കരുതണം.

9. വോട്ടിംഗ് കേന്ദ്രത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുപോകരുത്.

10.വീട്ടില്‍ എത്തിയാലുടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.