2021-22 അദ്ധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി ഇന്റന്റ് ചെയ്യുവാനുള്ള സൗകര്യം KITE [Kerala Infrastructure and Technology for Education (IT@School)] വെബ്സൈറ്റില്‍ (www.kite.kerala.gov.in) ഡിസംബര്‍ 21 വരെ ലഭ്യമാണ്. സര്‍ക്കാര്‍/ എയ്ഡഡ്/ ടെക്നിക്കല്‍ സ്‌കൂളുകളും, അംഗീകാരമുളള അണ്‍എയ്ഡഡ്/ സി.ബി.എസ്.ഇ/ നവോദയ സ്‌കൂളുകള്‍ക്കും, ഓണ്‍ലൈനായി ഇന്‍ഡന്റ് നല്‍കാം.

2021-22 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം വാല്യം 288 ഉം രണ്ടാം വാല്യം 183 ഉം മൂന്നാം വാല്യം 20 ടൈറ്റിലുകളുമാണ് ഉളളത്. പ്രധാനാധ്യാപകര്‍ അവരുടെ സ്‌കൂളിന് ആവശ്യമായ പാഠപുസ്തകങ്ങള്‍ കൃത്യ സമയത്തിനുളളില്‍ ഇന്റന്റ് ചെയ്യണം. ഇന്റന്റിംഗ് നല്‍കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങുന്ന വിശദമായ സര്‍ക്കുലര്‍ ജനറല്‍ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.education.kerala.gov.in) എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്.