മരിയാപുരം ഐ.റ്റി.ഐയിൽ കാർപ്പന്റർ ട്രേഡിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ഏതാനും സീറ്റ് ഒഴിവുള്ളതായി പ്രിൻസിപ്പാൾ അറിയിച്ചു. അഡ്മിഷൻ നേടുന്നവർക്ക് പരിശീലനം സൗജന്യമാണ്. സ്റ്റൈപന്റ്, ലംപ്‌സം ഗ്രാൻഡ്, യൂണിഫോം അലവൻസ് തുടങ്ങിയവയും ലഭിക്കും.
താത്പര്യമുള്ളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഐ.റ്റി.ഐയിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2234230, 9605235311.