വോട്ട് ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരിക്ക് അയക്കുമ്പോള്‍ സമ്മതിദായകര്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍

വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ സി എന്ന്അടയാളപ്പെടുത്തിയ ചെറിയ കവറിലിട്ട് ഒട്ടിക്കണം. ഫോം നമ്പര്‍ 16 പ്രകാരമുള്ള സത്യപ്രസ്താവനയില്‍ ബാലറ്റ് നമ്പര്‍ എഴുതി ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം.ബാലറ്റ് പേപപ്പര്‍ അടക്കം ചെയ്ത ചെറിയ കവറും (ഫോം18),സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഒരു വലിയ കവറില്‍ (ഫോം 19) വയ്ക്കണം. വലിയ കവര്‍ ഒട്ടിച്ചശേഷം കവര്‍ (സ്റ്റ്ാമ്പ് ഒട്ടിക്കേണ്ടതില്ല) തപാല്‍ മുഖേനയോ ആള്‍വശമോ വരണാധികാരിയ്ക്ക് അയക്കണം.

കവറിന് പുറത്ത് വരണാധികാരിയുടെ പേരും വിലാസവും കൃത്യമായി എഴുതേണ്ടതാണ്.ഗ്രാമ/ ബ്ലോക്ക്/ ജില്ല പഞ്ചായത്ത് തലങ്ങളിലേക്ക് പ്രത്യേകം പ്രത്യേകം കവറുകളിലാക്കി വേണം ( 19 -ാം നമ്പര്‍ കവര്‍)അതാത് വരണാധികാരികള്‍ക്ക് അയക്കാന്‍. ഒാരോ കവറിന് പുറത്തും ഗ്രാമ/ ബ്ലോക്ക്/ ജില്ല പഞ്ചായത്ത് ഡിവിഷന്‍ നമ്പര്‍/ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം.