കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ 2017-18 കാലയളവിലേക്കുള്ള ട്രൂയിംഗ് അപ്പ് പരാതികളിലെ പൊതു തെളിവെടുപ്പ് ഡിസംബര്‍ 22ന് എറണാകുളം കളമശ്ശേരി പത്തടിപ്പാലം പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് ഒന്നിന് കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 21ന് ഉച്ചയ്ക്ക് 12നു മുന്‍പ് കത്തു മുഖേനയോ kserc@erckerala.org എന്ന ഇ-മെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പര്‍ സഹിതം സെക്രട്ടറിയെ അറിയിക്കണം. 2018-19 കാലയളവിലെ ട്രൂയിംഗ് അപ്പ് പരാതികളിലെ പൊതുതെളിവെടുപ്പിന്റെ തിയതിയും സ്ഥലവും പിന്നീട് അറിയിക്കും