കൊല്ലം:ജില്ലയില്‍ വെള്ളിയാഴ്ച 554 പേര്‍ കോവിഡ് രോഗമുക്തരായി. 482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കന്റോണ്‍മെന്റിലും മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ പന്മന, തൃക്കോവില്‍വട്ടം, ശൂരനാട് സൗത്ത്, ശൂരനാട് നോര്‍ത്ത്, ചവറ, വെളിനല്ലൂര്‍, കൊറ്റങ്കര, തേവലക്കര, കല്ലുവാതുക്കല്‍, കടയ്ക്കല്‍, മയ്യനാട്, ഈസ്റ്റ് കല്ലട, ഇളമാട് പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്കും സമ്പര്‍ക്കം വഴി 475 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും  രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 57 പേര്‍ക്കാണ് രോഗബാധ. കല്ലുംതാഴം-11, കന്റോണ്‍മെന്റ്, ഇരവിപുരം, തിരുമുല്ലാവാരം, മതിലില്‍ ഭാഗങ്ങളില്‍ നാലുവീതവും അയത്തില്‍, കിളികൊല്ലൂര്‍, കോട്ടയ്ക്കകം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-18, കരുനാഗപ്പള്ളി-14, പരവൂര്‍-12, കൊട്ടാരക്കര-8 എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്തുകളില്‍ പന്മന 27, തൃക്കോവില്‍വട്ടം-24, ശൂരനാട് സൗത്ത്-20, ശൂരനാട് നോര്‍ത്ത്-19, ചവറ, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 16 വീതവും കൊറ്റങ്കര-14, തേവലക്കര-13, കല്ലുവാതുക്കല്‍-12, കടയ്ക്കല്‍-11, മയ്യനാട്, ഈസ്റ്റ് കല്ലട, ഇളമാട് പ്രദേശങ്ങളില്‍ 10 വീതവും വെളിയം-9, പൂയപ്പള്ളി-8, പൂതക്കുളം, വെസ്റ്റ് കല്ലട, ചിതറ, ചിറക്കര ഭാഗങ്ങളില്‍ ഏഴുവീതവും പോരുവഴി, എഴുകോണ്‍, തെക്കുംഭാഗം, തൊടിയൂര്‍ പ്രദേശങ്ങളില്‍ ആറുവീതവും മൈനാഗപ്പള്ളി, പെരിനാട്, നെടുവത്തൂര്‍, നീണ്ടകര, തലവൂര്‍, ഇടമുളയ്ക്കല്‍, ഏരൂര്‍, കരവാളൂര്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും പവിത്രേശ്വരം, പട്ടാഴി, ചാത്തന്നൂര്‍, കുളക്കട, അഞ്ചല്‍, അലയമണ്‍, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവും മൈലം, ആര്യങ്കാവ്, ആലപ്പാട്, ഓച്ചിറ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
പൂയപ്പള്ളി  സ്വദേശി സലിംകുമാര്‍(68), കുളത്തൂപ്പുഴ സ്വദേശിനി മിനി രഘു(42)   എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.