തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒറ്റപ്പാലം ബ്ലോക്കില് കൗണ്ടിംഗിനായി നിയോഗിച്ചിട്ടുള്ള സൂപ്പര്വൈസര്മാര്, അസിസ്റ്റന്റുമാര് എന്നിവര്ക്കുള്ള പരിശീലനം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില് (ഡിസംബര് 15) ഉച്ചയ്ക്ക് രണ്ടിന് നടക്കുമെന്ന് ഒറ്റപ്പാലം വരണാധികാരി അറിയിച്ചു. കൗണ്ടിംഗ് ഏജന്റുമാര്ക്കുള്ള പാസ് ഒറ്റപ്പാലം വരണാധികാരിയുടെ ഓഫീസില് നിന്നും കൈപ്പറ്റാവുന്നതാണ്.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയില് വരുന്ന ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണല് ഒറ്റപ്പാലം എന്.എസ്.എസ് കെ.പി.ടി ഹൈസ്‌കൂള്, എന്.എസ്.എസ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഗ്രാമ, ബ്ലോക്ക് ഡിവിഷനുകളുടെ പോസ്റ്റല് ബാലറ്റുകള്, സ്പെഷ്യല് പോസ്റ്റല് ബാലറ്റുകള് എന്നിവയും ഈ സെന്ററില് വച്ച് എണ്ണും. 30 പോളിങ് ബൂത്തുകളുള്ള ഗ്രാമപഞ്ചായത്തുകള്ക്ക് മൂന്ന് ടേബിളുകളും 30 ന് മുകളില് പോളിംഗ് ബൂത്തുകളുള്ള ഗ്രാമപഞ്ചായത്തുകള്ക്ക് നാല് ടേബിളുകളുമാണ് കൗണ്ടിംഗിനായി ക്രമീകരിച്ചിട്ടുള്ളത്.