നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 467 പേര്‍ക്ക് വൈറസ്ബാധ

നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധരോഗ
30 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,664 പേര്‍
80,910 പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 17) നാല് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ 515 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് വൈറസ് ബാധിതരായവരില്‍ 467 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 30 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിയ ഏഴ് വീതം ആളുകള്‍ക്കും ഇന്ന് രോഗം സ്ഥരീകരിച്ചിട്ടുണ്ട്.

അതേസമയം 520 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ 77,440 പേരാണ് കോവിഡ് രോഗ വിമുക്തരായത്. ഇതുവരെ 426 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ 80,910 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,664 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 556 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 263 പേരും 232 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

ആരോഗ്യ ജാഗ്രതയില്‍ വീഴ്ച പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 17) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ – 01
ആലിപ്പറമ്പ് – 02
അമരമ്പലം – 05
ആനക്കയം – 04
അങ്ങാടിപ്പുറം – 02
അരീക്കോട് – 06
ആതവനാട് – 02
ചാലിയാര്‍ – 03
ചീക്കോട് – 04
ചേലേമ്പ്ര – 06
ചെറിയമുണ്ടം – 01
ചെറുകാവ് – 02
ചോക്കാട് – 02
ചുങ്കത്തറ – 11
എടക്കര – 03
എടപ്പറ്റ – 08
എടപ്പാള്‍ – 05
എടരിക്കോട് – 02
എടവണ്ണ – 04
എടയൂര്‍ – 02
ഏലംകുളം – 02
ഇരിമ്പിളിയം – 02
കാലടി – 06
കാളികാവ് – 03
കല്‍പകഞ്ചേരി – 01
കണ്ണമംഗലം – 09
കരുളായി – 05
കരുവാരക്കുണ്ട് – 09
കാവനൂര്‍ – 02
കീഴാറ്റൂര്‍ – 06
കീഴുപറമ്പ് – 03
കോഡൂര്‍ – 03
കൊണ്ടോട്ടി – 13
കൂട്ടിലങ്ങാടി – 01
കോട്ടക്കല്‍ – 06
കുറുവ – 06
കുറ്റിപ്പുറം – 05
കുഴിമണ്ണ – 02
മക്കരപ്പറമ്പ – 01
മലപ്പുറം – 18
മമ്പാട് – 02
മംഗലം – 02
മഞ്ചേരി – 24
മങ്കട – 03
മാറാക്കര – 04
മാറഞ്ചേരി – 01
മേലാറ്റൂര്‍ – 04
മൂന്നിയൂര്‍ – 01
മൂര്‍ക്കനാട് – 02
മൂത്തേടം – 03
മൊറയൂര്‍ – 06
മുതുവല്ലൂര്‍ – 05
നന്നമ്പ്ര – 03
നന്നംമുക്ക് – 04
നിലമ്പൂര്‍ – 13
നിറമരുതൂര്‍ – 01
ഊരകം – 02
ഒതുക്കുങ്ങല്‍ – 01
ഒഴൂര്‍ – 02
പള്ളിക്കല്‍ – 04
പാണ്ടിക്കാട് – 07
പരപ്പനങ്ങാടി – 17
പറപ്പൂര്‍ – 08
പെരിന്തല്‍മണ്ണ – 07
പെരുവെള്ളൂര്‍ – 02
പൊന്മള – 06
പൊന്മുണ്ടം – 01
പൊന്നാനി – 29
പൂക്കോട്ടൂര്‍ – 02
പോരൂര്‍ – 02
പോത്തുകല്ല് – 04
പുലാമന്തോള്‍ – 05
പുളിക്കല്‍ – 08
പുല്‍പ്പറ്റ – 04
പുറത്തൂര്‍ – 01
പുഴക്കാട്ടിരി – 03
താനാളൂര്‍ – 02
തലക്കാട് – 04
തവനൂര്‍ – 14
താഴേക്കോട് – 01
തേഞ്ഞിപ്പലം – 04
തെന്നല – 02
തിരുനാവായ – 01
തിരുവാലി – 03
തൃക്കലങ്ങോട് – 04
തിരൂര്‍ – 05
തിരൂരങ്ങാടി – 07
ഊര്‍ങ്ങാട്ടിരി – 03
വളാഞ്ചേരി – 05
വളവന്നൂര്‍ – 01
വള്ളിക്കുന്ന് – 19
വട്ടംകുളം – 02
വാഴക്കാട് – 12
വാഴയൂര്‍ – 21
വഴിക്കടവ് – 06
വെളിയങ്കോട് – 02
വേങ്ങര – 09
വെട്ടത്തൂര്‍ – 01
വെട്ടം – 04
വണ്ടൂര്‍ – 10

മറ്റ് ജില്ല

പാലക്കാട് – 02