ആലപ്പുഴ: ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് കീഴിലുള്ള സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ജില്ലാ ഫെയർ-2020 ഡിസംബർ18ന്
ആലപ്പുഴ ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറുവശം പുന്നപ്ര വയലാർ സ്മാരക ഹാളിൽ ആരംഭിക്കുന്നു. ജില്ലാ ഫെയറിന്റെ പ്രവർത്തന ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി തിലോത്തമൻ നിർവഹിക്കും.

അഡ്വ. എ എം ആരിഫ് എംപി ആദ്യവില്പന നിർവഹിക്കും. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ന്യായമായ വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് സപ്ലൈകോ ക്രിസ്മസ് ഫെയറുകൾ ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 18 മുതൽ 24 വരെ ക്രിസ്മസ് ഫെയർ തുടരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വില്പന.