തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച  457 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 440 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5681 ആണ്. തൃശ്ശൂർ സ്വദേശികളായ 141 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 67,647 ആണ്. 61,475 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ വ്യാഴാഴ്ച്ചസമ്പർക്കം വഴി 446 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേർക്കും രോഗ ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 38 പുരുഷൻമാരും 24 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 10 ആൺകുട്ടികളും 19 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ.

1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 162
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -28
3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 06
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-42
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 28
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-192
7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-72
8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-125
9. സി.എഫ്.എൽ.ടി.സി കൊരട്ടി – 24
10. പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ–205
11. സി.എഫ്.എൽ.ടി.സി, നാട്ടിക -115
12. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി –100
13. ജനറൽ ആശുപത്രി തൃശ്ശൂർ-25
14. കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -30
15. ചാവക്കാട് താലൂക്ക് ആശുപത്രി -15
16. ചാലക്കുടി താലൂക്ക് ആശുപത്രി -06
17. കുന്നംകുളം താലൂക്ക് ആശുപത്രി -04
18. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -14
19. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
20. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-22
21. അമല ആശുപത്രി-20
22. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -57
23. മദർ ആശുപത്രി -07
24. തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -02
25. എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -04
26. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -06
27. രാജാ ആശുപത്രി ചാവക്കാട് – 06
28. അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 05
29. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -11
30. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 10
31. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 03
32. സെന്റ് ആന്റണിസ് പഴുവിൽ – 03
33. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
34. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-12
35. മരിയ തെരേസ ഹോസ്പിറ്റൽ മാള – 03
36. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 02
3850 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.

582 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 183 പേർ ആശുപത്രിയിലും 399 പേർ വീടുകളിലുമാണ്.

6100 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4226 പേർക്ക് ആന്റിജൻ പരിശോധനയും, 1644 പേർക്ക് ആർടി-പിസിആർ പരിശോധനയും, 230 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 5,63,569 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

368 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,17,031 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 24 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 530 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.