എംബിബിഎസ് സ്റ്റേറ്റ് ക്വാട്ട രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം വിവിധ കോളേജുകളില്‍ വരുന്ന ഒഴിവുകള്‍ നികത്തുന്നതിന് പ്രവേശന പരീക്ഷ കമ്മീഷണര്‍ നടത്തുന്ന മോപ് അപ്പ് കൗണ്‍സിലിങ്ങിലേക്ക് പരിഗണിക്കുന്നതിന് തൃശൂര്‍ ജില്ലയിലുളള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 19 ന് രാവിലെ ഒന്‍പത് മുതല്‍ അലുംനി ഹാളില്‍വെച്ച് പരിശോധിക്കും. പ്രവേശനപരീക്ഷ കമ്മീഷണറുടെ സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുളളതും അല്ലാത്തതുമായ എല്ലാ അസ്സല്‍ രേഖകളും സഹിതം ഓരോ വിദ്യാര്‍ത്ഥിയെയും ഒരു രക്ഷിതാവിനെയും മാത്രമേ ഹാളില്‍ കോവിഡ് മാനദണ്ഡപ്രകാരം പ്രവേശിപ്പിക്കുകയുളളൂ. ഫോണ്‍: 0487-2200315, 2200317.

പി.എസ്.സി പരീക്ഷ

തൃശൂര്‍ ജില്ലയിലെ ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ് ഒന്ന്-റൂറല്‍ എഞ്ചിനീയറിംഗ് (കാറ്റഗറി നമ്പര്‍ 068/2015) തസ്തികയിലേക്ക് ഡിസംബര്‍ നാലിന് നടത്താനിരുന്ന ഒഎംആര്‍ പരീക്ഷ ഡിസംബര്‍ 19 മുന്‍പ് നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളില്‍ രാവിലെ 10.30 മുതല്‍ 12.15 വരെ നടത്തും. പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ ലഭ്യമാണ്. നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487-2327505.

പൊതു പ്രാഥമിക പരീക്ഷ : മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം

പൊതു പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പര്‍ മാധ്യമം, പരീക്ഷ എഴുതേണ്ടുന്ന ജില്ല എന്നിവയില്‍ മാറ്റം വരുത്തുവാന്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യൂസര്‍ ഐഡി, മൊബൈല്‍ നമ്പര്‍, മാറ്റം വേണ്ട ചോദ്യപേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തി ഡിസംബര്‍ 21 വൈകീട്ട് അഞ്ച് മണിക്കകം പിഎസ്സി ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487-2327505