അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ സംബന്ധമായ വിഷയങ്ങളില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കും. ഗ്രീന്‍ ഇമേജസ് 2018 എന്ന പേരില്‍ അമച്വര്‍, പ്രൊഫഷണല്‍ വിഭാഗങ്ങളില്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് മെയ് അഞ്ച് വരെ അപേക്ഷിക്കാം. ഇ-മെയില്‍ വിലാസം: greenimages2018@gmail.com. അപേക്ഷാഫോമും വിശദവിവരങ്ങളും www.keralabiodiversity.org യില്‍ ലഭിക്കും. ഫോണ്‍: 0471-2554740.
