കൊല്ലം കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഡിസംബര്‍ 21 ന്  രാവിലെ 11.30 ന് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടക്കും. മുതിര്‍ന്ന അംഗമായ പോര്‍ട്ട് ഡിവിഷനിലെ ജോര്‍ജ് ഡി കാട്ടിലിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ കോര്‍പ്പറേഷന്‍ വരണാധികാരി കൂടിയായ
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ജോര്‍ജ് ഡി കാട്ടിലില്‍ മറ്റ് 54 അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഒരു സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേര്‍ക്ക് മാത്രമാകും പ്രവേശന അനുമതി. ജില്ലയിലെ  എം പി, എം എല്‍ എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.