കൊല്ലം : ജില്ലയില്‍ ശനിയാഴ്ച 409 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 309 പേര്‍ രോഗമുക്തരായി. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, ഗ്രാമപഞ്ചായത്തുകളില്‍ മൈലം, മൈനാഗപ്പള്ളി, തേവലക്കര, ഇടമുളയ്ക്കല്‍, പത്തനാപുരം, നെടുവത്തൂര്‍, മേലില, കുളക്കട, പിറവന്തൂര്‍, പട്ടാഴി എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 400 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 39 പേര്‍ക്കാണ് രോഗബാധ. കാവനാട്-10, കിളികൊല്ലൂര്‍, തിരുമുല്ലാവാരം എന്നിവിടങ്ങളില്‍ നാലുവീതവും ശക്തികുളങ്ങര-3 എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-15, കരുനാഗപ്പള്ളി-8, പരവൂര്‍-6, കൊട്ടാരക്കര-4 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ മൈലം-39, മൈനാഗപ്പള്ളി-27, തേവലക്കര, ഇടമുളയ്ക്കല്‍ ഭാഗങ്ങളില്‍ 18 വീതവും പത്തനാപുരം, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 15 വീതവും മേലില, കുളക്കട എന്നിവിടങ്ങളില്‍ 13 വീതവും പിറവന്തൂര്‍, പട്ടാഴി ഭാഗങ്ങളില്‍ 11 വീതവും തൃക്കരുവ-10, വെളിനല്ലൂര്‍-9, വിളക്കുടി-8, പെരിനാട്-7, ശാസ്താംകോട്ട, അഞ്ചല്‍, ഉമ്മന്നൂര്‍, ചിറക്കര, എഴുകോണ്‍ ഭാഗങ്ങളില്‍ ആറുവീതവും മയ്യനാട്, പവിത്രേശ്വരം, തൃക്കോവില്‍വട്ടം, ഏരൂര്‍, കുന്നത്തൂര്‍ പ്രദേശങ്ങളില്‍ അഞ്ചുവീതവും വെളിയം, കരവാളൂര്‍, ഇളമാട് ഭാഗങ്ങളില്‍ നാലുവീതവും കടയ്ക്കല്‍, വെട്ടിക്കവല, പേരയം, ചാത്തന്നൂര്‍, കുമ്മിള്‍, കരീപ്ര, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.
കൊല്ലം മാടന്‍നട സ്വദേശിനി എ കെ സുമതി(88) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
