ജില്ലയില്‍  ബുധനാഴ്ച 498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 490 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു 279 പേര്‍  രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍, കുളത്തൂപ്പുഴ, പന്മന , കുലശേഖരപുരം, ശൂരനാട് നോര്‍ത്ത്, തൃക്കരുവ, ആലപ്പാട്, ഇളമ്പള്ളൂര്‍, ശാസ്താംകോട്ട, പെരിനാട്, കടയ്ക്കല്‍, കുന്നത്തൂര്‍, പവിത്രേശ്വരം, മയ്യനാട് എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
കൊല്ലം കോര്‍പ്പറേഷനില്‍ 67 പേര്‍ക്കാണ് രോഗബാധ. ആശ്രാമം-ഏഴ്, കാവനാട്-ആറ്, നീരവില്‍-അഞ്ച്, കടപ്പാക്കട, കിളികൊല്ലൂര്‍, മതിലില്‍, മരുത്തടി എന്നിവിടങ്ങളില്‍ നാലുവീതവും തിരുമുല്ലാവാരം, മങ്ങാട്, മുണ്ടയ്ക്കല്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-10, പരവൂര്‍-ഒന്‍പത്, പുനലൂര്‍-എട്ട്, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-27, കുളത്തൂപ്പുഴ-24, പന്മന -23, കുലശേഖരപുരം-19, ശൂരനാട് നോര്‍ത്ത്-16, തൃക്കരുവ-14, ആലപ്പാട്, ഇളമ്പള്ളൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 12 വീതവും പെരിനാട്-11, കടയ്ക്കല്‍, കുന്നത്തൂര്‍, പവിത്രേശ്വരം, മയ്യനാട് ഭാഗങ്ങളില്‍ 10 വീതവും ഏരൂര്‍, കരവാളൂര്‍, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ ഒന്‍പത് വീതവും എഴുകോണ്‍-എട്ട്, നീണ്ടകര-ഏഴ്, ചടയമംഗലം, ചവറ, പട്ടാഴി, തെക്കുംഭാഗം, വിളക്കുടി, മേലില എന്നിവിടങ്ങളില്‍ ആറുവീതവും തഴവ, തെ•ല, നെടുവത്തൂര്‍, തൊടിയൂര്‍, ഇടമുളയ്ക്കല്‍, വെളിയം, പോരുവഴി ഭാഗങ്ങളില്‍ അഞ്ചുവീതവും കൊറ്റങ്കര, തൃക്കോവില്‍വട്ടം, തേവലക്കര, പിറവന്തൂര്‍, പൂയപ്പള്ളി, പടിഞ്ഞാറേ കല്ലട പ്രദേശങ്ങളില്‍ നാലുവീതവും മൈലം, അഞ്ചല്‍, കിഴക്കേ കല്ലട, ഓച്ചിറ, കുളക്കട, ക്ലാപ്പന, പത്തനാപുരം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
കൊല്ലം കുളപ്പാടം സ്വദേശിനി നഫീസബീവി(64), കിഴക്കനേല സ്വദേശിനി രാധാമണി(58)  എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു