തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കൊളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളായ ഡി.റ്റി.പി, ആട്ടോകാഡ്, ബ്യൂട്ടീഷന്‍ കോഴ്‌സ് (ബേസിക്), മൊബൈല്‍ ഫോണ്‍ ടെക്‌നോളി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടോട്ടല്‍ സ്റ്റേഷന്‍ എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോറവും വിവരങ്ങളും കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ സെല്‍ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2360611.