തൃശ്ശൂർ: രാമവർമ്മപുരം ഡിവിഷനിൽ നിന്നും വിജയിച്ച
രാജശ്രീ ഗോപൻ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറാകും. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പള്ളിക്കുളം ഡിവിഷനിൽ നിന്നും വിജയിച്ച സിന്ദു ആന്റോ ചാക്കോളയെക്കാളും 2 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജശ്രീ ഗോപൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.രാജശ്രീ ഗോപന് 25 വോട്ടുകളും എതിർ സ്ഥാനാർഥിക്ക് 23 വോട്ടുകളുമാണ് ലഭിച്ചത്. തുടർന്ന് മേയർ എം കെ വർഗീസ് ഡെപ്യൂട്ടി മേയർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എസ് ഷാനവാസ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ,തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ,
കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ
തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു.