301 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് തിങ്കളാഴ്ച (ഡിസംബര് 28) 209 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 83 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 115 പേര്, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 7 പേർ , 4 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 301 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ – 40 പേര്
മണ്ണാർക്കാട് സ്വദേശികൾ – 14 പേർ
പട്ടിത്തറ സ്വദേശികൾ – 12 പേർ
മുണ്ടൂർ സ്വദേശികൾ -8 പേർ
ഓങ്ങല്ലൂർ, അയിലൂർ സ്വദേശികൾ – 6 പേർ വീതം
തൃത്താല, കേരളശ്ശേരി, വാണിയംകുളം സ്വദേശികൾ – 5 പേർ വീതം
അലനല്ലൂർ, അകത്തെതറ, പരുതൂർ, വല്ലപ്പുഴ, നാഗലശ്ശേരി സ്വദേശികൾ – 4 പേർ വീതം
അമ്പലപ്പാറ, ചാലിശ്ശേരി, കൊല്ലങ്കോട്, കുമരംപുത്തൂർ, പറളി, ഷോർണൂർ, പട്ടഞ്ചേരി, തൃക്കടീരി, പുതുശ്ശേരി, എരിമയൂർ, കൊഴിഞ്ഞാമ്പാറ, കൊപ്പം, നെല്ലായ, ലക്കിടി- പേരൂർ സ്വദേശികൾ – 3 പേർ വീതം
തേൻങ്കുശ്ശി, നെന്മാറ, കൊടുവായൂർ, കണ്ണമ്പ്ര, തച്ചമ്പാറ, കോട്ടോപ്പാടം, വടക്കഞ്ചേരി, കപ്പൂർ, കടമ്പഴിപ്പുറം, അനങ്ങനടി, വണ്ടാഴി, മലമ്പുഴ, മരുതറോഡ്, മുതലമട സ്വദേശികൾ – 2 പേർ വീതം
കാരക്കുറിശ്ശി, ഒറ്റപ്പാലം, കാഞ്ഞിരപ്പുഴ, പെരിങ്ങോട്ടുകുറിശ്ശി, കോങ്ങാട്, പെരുമാട്ടി, കരിമ്പുഴ, പിരായിരി, തിരുവേഗപ്പുറ, പുതൂർ, എലപ്പുള്ളി, നല്ലേപ്പിള്ളി, വടവന്നൂർ, കുലുക്കല്ലൂർ, പട്ടാമ്പി, തരൂർ, കിഴക്കഞ്ചേരി, ആലത്തൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4414 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, ഇടുക്കി ജില്ലകളിലും രണ്ട് പേര് ആലപ്പുഴ, 20 പേര് കോഴിക്കോട്, 60 പേര് തൃശ്ശൂര്, 29 പേര് എറണാകുളം, 107 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.