പാലക്കാട്: ജില്ലാ ആശുപത്രി മാനസികാരോഗ്യ പദ്ധതിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് രണ്ട് സ്റ്റാഫ് നഴ്‌സ്മാരെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിംഗ് / ജി.എന്.എം യോഗ്യതയുള്ളവരും കേരള നഴ്‌സിംഗ് കൗണ്സില് രജിസ്‌ട്രേഷന് ഉള്ളവരുമായിരിക്കണം. പ്രായപരിധി 18-40 വയസ്. പ്രവൃത്തി പരിചയം അഭികാമ്യം. കമ്മ്യൂണിറ്റി സൈക്യാട്രിയില് പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണന. താല്പര്യമുള്ളവര് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് സഹിതം hrdistricthospitalpkd@gmail.com എന്ന മെയില് ഐഡിയില് ഡിസംബര് 31ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്– 0491 2533327.