പത്തനംതിട്ട: പന്തളം, ആറന്‍മുള, കോഴഞ്ചേരി, പുല്ലാട്, വെണ്ണിക്കുളം, മല്ലപ്പള്ളി, പത്തനംതിട്ട, തിരുവല്ല തുടങ്ങിയ ബി.ആര്‍.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററുകളിലേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ആയമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ( ഡിസംബര്‍ 30 ബുധന്‍) രാവിലെ 11ന് സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ നടക്കും. പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടിയുടെ മാതാവ്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, തദ്ദേശീയര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0469 2600167.