പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 667 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 42 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍, പന്നിവിഴ, കരുവാറ്റ, കണ്ണംകോട്, മൂന്നാളം, ആനന്ദപ്പളളി) 34
2 പന്തളം
(മുടിയൂര്‍കോണം, കടയ്ക്കാട്, കുരമ്പാല, പൂഴിക്കാട്, മങ്ങാരം, തോന്നല്ലൂര്‍) 46
3 പത്തനംതിട്ട
(കല്ലറകടവ്, കണ്ണംകര, പെരിങ്ങമല, വെട്ടിപ്രം, കുമ്പഴ) 28
4 തിരുവല്ല
(മഞ്ഞാടി, മതില്‍ഭാഗം, ചുമത്ര, അഴിയിടത്തുചിറ, കാവുംഭാഗം, കുറ്റപ്പുഴ, തുകലശേരി) 30
5 ആനിക്കാട്
(ആനിക്കാട്) 4
6 ആറന്മുള
(ആറന്മുള, കോട്ട, നീര്‍വിളാകം, നാല്‍ക്കാലിക്കല്‍, ഇടയാറന്മുള) 9
7 അരുവാപുലം
(കൊക്കാത്തോട്, മുതുപേഴുങ്കല്‍, അരുവാപുലം) 8
8 അയിരൂര്‍
(കൈതകോടി, വെളളിയറ, ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര, അയിരൂര്‍, തടിയൂര്‍) 16
9 ചെറുകോല്‍
(ചെറുകോല്‍, വയലത്തല, കീക്കൊഴൂര്‍) 11
10 ചിറ്റാര്‍
(വയ്യാറ്റുപ്പുഴ, ചിറ്റാര്‍) 7
11 ഏറത്ത്
(അന്തിചിറ, പുതുശേരിഭാഗം, വെളളക്കുളങ്ങര, തുവയൂര്‍, മണക്കാല, ചൂരക്കോട്) 24
12 ഇലന്തൂര്‍
(ഇലന്തൂര്‍ ഈസ്റ്റ്, ഇലന്തൂര്‍) 5
13 ഏനാദിമംഗലം
(മരുതിമൂട്, മങ്ങാട്, ഇളമണ്ണൂര്‍) 13
14 ഇരവിപേരൂര്‍
(ഈസ്റ്റ് ഓതറ, നെല്ലിമല, കോഴിമല, വളളംകുളം, ഇരവിപേരൂര്‍) 39
15 ഏഴംകുളം
(പുതുമല, ഏഴംകുളം, തേപ്പുപാറ, തൊടുവക്കാട്) 9
16 എഴുമറ്റൂര്‍
(എഴുമറ്റൂര്‍, തെളളിയൂര്‍) 15
17 കടമ്പനാട്
(നെല്ലിമുകള്‍, കടമ്പനാട് നോര്‍ത്ത്, കടമ്പനാട്) 10
18 കടപ്ര
(വളഞ്ഞവട്ടം, പരുമല, കടപ്ര) 10
19 കലഞ്ഞൂര്‍
(മുറിഞ്ഞകല്‍, അതിരുങ്കല്‍, കൂടല്‍, മാങ്കോട്) 8
20 കല്ലൂപ്പാറ
(പുതുശേരി, ചെങ്ങരൂര്‍) 2
21 കവിയൂര്‍
(കവിയൂര്‍, തോട്ടഭാഗം) 6
22 കൊടുമണ്‍
(ഇടത്തിട്ട, അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍ ഈസ്റ്റ്, കൊടുമണ്‍, ഐക്കാട്) 22
23 കോയിപ്രം
(കുറങ്ങഴ, കുറവന്‍കുഴി, പുല്ലാട്) 3
24 കോന്നി
(വകയാര്‍, പയ്യനാമണ്‍, അട്ടച്ചാക്കല്‍, ചിറ്റൂര്‍മുക്ക്, മങ്ങാരം, കോന്നി) 21
25 കൊറ്റനാട്
(കൊറ്റനാട്) 5
26 കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍, ചുങ്കപ്പാറ) 3
27 കോഴഞ്ചേരി
(തെക്കേമല) 4
28 കുളനട
(പനങ്ങാട്, തുമ്പമണ്‍ താഴം, കൈപ്പുഴ) 16
29 കുന്നന്താനം
(കുന്നന്താനം, പാലയ്ക്കതകിടി, മാന്താനം) 5
30 കുറ്റൂര്‍
(വെണ്‍പാല, വളഞ്ഞവട്ടം, കുറ്റൂര്‍, ഓതറ വെസ്റ്റ്) 17
31 മലയാലപ്പുഴ
(ഏറം, വെട്ടൂര്‍, ചീങ്കല്‍ത്തടം, മലയാലപ്പുഴ) 12
32 മല്ലപ്പളളി
(പരിയാരം, മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി, പാടിമണ്‍) 12
33 മല്ലപ്പുഴശേരി
(പുന്നയ്ക്കാട്, കുഴിക്കാല, മല്ലപ്പുഴശേരി) 8
34 മെഴുവേലി
(മെഴുമേലി, ഇലവുംതിട്ട) 10
35 മൈലപ്ര
(മൈലപ്ര) 2
36 നാറാണംമൂഴി
(കക്കുടുമണ്‍, നാറാണംമൂഴി) 13
37 നാരങ്ങാനം
(നാരങ്ങാനം) 3
38 നെടുമ്പ്രം 1
39 നിരണം 1
40 ഓമല്ലൂര്‍ 1
41 പളളിക്കല്‍
(അമ്മകണ്ടകര, പഴകുളം, മുണ്ടപ്പളളി, മേലൂട്, തെങ്ങമം, പെരിങ്ങനാട്) 20
42 പന്തളം-തെക്കേക്കര
(മങ്കുഴി, പെരുമ്പുളിക്കല്‍, മന്നംനഗര്‍, കീരുകുഴി, പറന്തല്‍, പൊങ്ങലടി) 17
43 പെരിങ്ങര
(ഇടിഞ്ഞില്ലം, പെരുന്തുരുത്തി, ചാത്തങ്കേരി, പെരിങ്ങര) 10
44 പ്രമാടം
(തെങ്ങുംകാവ്, ഇളകൊളളൂര്‍, മല്ലശേരി, കൈതക്കര, വെളളപ്പാറ, ളാക്കൂര്‍) 21
45 പുറമറ്റം
(മുണ്ടമല, തെളളിയൂര്‍, വെണ്ണിക്കുളം, പുറമറ്റം) 16
46 റാന്നി
(ബ്ലോക്കുപടി, ഇടക്കുളം, പുതുശേരിമല, ഉതിമൂട്, മന്ദിരം, റാന്നി) 20
47 റാന്നി പഴവങ്ങാടി
(കാരികുളം, ചെല്ലക്കാട്, പഴവങ്ങാടി, മക്കപ്പുഴ) 21
48 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍) 9
49 റാന്നി പെരുനാട്
(നിലയ്ക്കല്‍, പമ്പ, തുലാപ്പളളി, മാമ്പാറ, സന്നിധാനം) 41
50 സീതത്തോട്
(ആങ്ങമൂഴി) 2
51 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്) 3
52 തോട്ടപ്പുഴശേരി
(മാരാമണ്‍) 4
53 തുമ്പമണ്‍
(വിജയപുരം, തുമ്പമണ്‍) 4
54 വടശ്ശേരിക്കര
(വടശേരിക്കര, കുമ്പളാംപൊയ്ക) 15
55 വളളിക്കോട്
(ഞക്കുനിലം, വളളിക്കോട്) 4
56 വെച്ചൂച്ചിറ
(മുക്കൂട്ടുതറ, വെച്ചൂച്ചിറ, മണ്ണടിശാല) 14

ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനക്കാരായ എട്ടു പേരെ അതത് സംസ്ഥാനങ്ങളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ കോട്ടയം, എറണാകുളം ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളായ രണ്ടു പേരെ ജില്ലയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 29913 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 25303 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഡിസംബര്‍ 26ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (47) ഡിസംബര്‍ 30 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 2) കടപ്ര സ്വദേശിനി (52) ഡിസംബര്‍ 29ന് തിരുവല്ലയിലുളള സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 422 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 24548 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5177 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4904 പേര്‍ ജില്ലയിലും, 273 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 199
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 43
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 136
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 171
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 166
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 70
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 23
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 96
9 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3237
10 സ്വകാര്യ ആശുപത്രികളില്‍ 141
ആകെ 4282

ജില്ലയില്‍ 8228 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4075 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3543 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 187 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 36 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 15846 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 142619, 1069, 143688.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 136607, 2048, 138655.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 11777, 260, 12037.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4669, 12, 4681.
6 സി.ബി.നാറ്റ് പരിശോധന 356, 0, 356.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 296513, 3389, 299902.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1884 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5273 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3428 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.34 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 66 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 133 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1185 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.