തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിച്ച കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  ഒരു വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത പാസായവര്‍ക്ക് അപേക്ഷിക്കാം.  പട്ടികജാതി/ പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായി ഫീസ് സൗജന്യമായിരിക്കും.  ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ട്രെയിനിംഗ് ഡിവിഷനില്‍ ഹാജരാകണം.  വിലാസം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2474720, 0471-2467728, www.captkerala.com.