മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടുന്ന കിടപ്പിലായ രോഗികളെ പരിചരിക്കുന്നതുമൂലം പുറം ജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ആശ്വാസികരണം. പ്രതിമാസം 600 രൂപയാണ് പദ്ധതിയിലൂടെ രോഗികളെ പരിചരിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. മുഴുവന്‍ സമയവും പരിചാരകരുടെ സേവനം ആവശ്യമുള്ള ശാരീരിക മാനസിക വൈകല്യമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, 100 ശതമാനം അന്ധര്‍, പ്രായാധിക്യം കൊണ്ടും മറ്റു പല രോഗങ്ങളാലും കിടപ്പിലായവര്‍ തുടങ്ങിയവരാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരിക. കുടുംബ വാര്‍ഷിക വരുമാനം മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശത്ത് 22,375 രൂപയും പഞ്ചായത്തുകളില്‍ 20,000 രൂപ വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാനസിക രോഗികള്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം ഇവ ബാധിച്ചവരെ പരിചരിക്കുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല. വിധവ, വാര്‍ധക്യ, കര്‍ഷകത്തൊഴിലാളി, മറ്റു ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്കും ആശ്വാസ കിരണം ആനുകൂല്യം ലഭിക്കും. അപേക്ഷാ ഫോം സാമൂഹിക സുരക്ഷാ മിഷന്റെ വെബ്‌സൈറ്റിലും ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സമീപമുള്ള അങ്കണവാടികളിലോ ശിശു വികസന ഓഫീസിലോ നല്‍കാം. കുടുംബവരുമാനം തെളിയിക്കുന്നതിന് ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. നിര്‍ദിഷ്ട മാതൃകയില്‍ സര്‍ക്കാര്‍/വയോമിത്രം/എന്‍.എച്ച്.എം. ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പും സമര്‍പ്പിക്കണം.
