ആലപ്പുഴ: ജില്ലയില്‍ പരിശോധനയ്ക്ക് വിധേയരാകുന്നവരിലെ കോവിഡ് രോഗികളുടെ എണ്ണം കുറയാതെ നില്ക്കുന്നത് ഗൗരവത്തോടെ കാണണണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) അറിയിച്ചു.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ടെസ്റ്റ് ചെയ്താല്‍ കോവിഡായേക്കുമോ എന്ന് ഭയന്ന് ടെസ്റ്റ് ചെയ്യാന്‍ മടിക്കുകയും സാധാരണ പനിയാണെന്ന് സ്വയം തീരുമാനിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് അപകടകരമായ മനോഭാവമാണ്. സ്വയം ചികിത്സ അപകടം ക്ഷണിച്ചു വരുത്തും.
കോവിഡ് രോഗം ആണെങ്കില്‍ ഗുരുതരമാകാനിടയുണ്ട്. മറ്റ് രോഗങ്ങളുളളവര്‍ക്ക് രോഗം അതിതീവ്രമാകാനുമിടയുണ്ട്. മറ്റുളളവരിലേയ്ക്ക് രോഗം പകരാനുമിടയുണ്ട്. അതുകൊണ്ട് പനി, ചുമ, തൊണ്ടവേദന തുടങ്ങി രോഗലക്ഷണങ്ങളുണ്ടായാല്‍ എത്രയും പെട്ടെന്ന് റൂം ക്വാറന്റൈിന്‍ സ്വീകരിക്കുക. ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ച് ടെസ്റ്റിന് വിധേയരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.