കാസർഗോഡ്: ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജന-കാര്യ കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌ക്കീം, യുണൈറ്റഡ് നേഷന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല യൂത്ത് പാര്‍ലമെന്റ് ഓണ്‍ലൈന്‍ പ്രസംഗ മത്സരവിജയികളെ പ്രഖ്യാപിച്ചു. ഷമീം അഹ്‌മദ് ചെമ്മനാട്, കെ. ഷര്‍വാണി നീര്‍ച്ചാല്‍ എന്നിവരാണ് വിജയികള്‍. ജില്ലയെ പ്രതിനിധീകരിച്ച് ഇംഗ്ലീഷ്, ഹിന്ദി ഭാഷയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ഇവര്‍ പങ്കെടുക്കുമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ കെ. രമ്യ അറിയിച്ചു.
