ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷയ്ക്ക് നോര്‍ക്ക റൂട്ട്സ് പരിശീലനം നല്‍കുന്നു. സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് kvsaâv (NICE Academy) മുഖാന്തരം HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിനാണ് പരിശീലനം നല്‍കുക.

ജി.എന്‍.എം/ബി.എസ്സി/എം.എസ്സി യും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്ന് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. കോഴ്സ് തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും. പരിശീലനത്തിന് താല്‍പ്പര്യമുളളവര്‍ 2020 ജനുവരി 10 ന് മുന്‍പ് skill.norka@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലോ 9497319640, 9895762632, 9895364254 എന്നീ മൊബൈല്‍ നമ്പറുകളിലോ ബന്ധപ്പെടാം.