കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂര്‍ ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്വാളിറ്റി അഷ്വറന്‍സ്/ ക്വാളിറ്റി കണ്‍ട്രോളര്‍ മാനേജരെ ആവശ്യമുണ്ട്. ആയുര്‍വേദത്തില്‍ ദ്രവ്യഗുണ വിജ്ഞാനത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയും ആയൂര്‍വേദ മരുന്ന് നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത്

മൂന്ന് വര്‍ഷം പ്രവൃത്തിപരിചയവുമുള്ള 45 വയസ്സിനു താഴെ പ്രായപരിധി ഉള്ളവര്‍ ബയോഡേറ്റ സഹിതം അപേക്ഷിക്കാം. അപേക്ഷകള്‍ 15നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍, എ.കെ.ജി നഗര്‍ റോഡ്, പേരൂര്‍ക്കട.പി.ഒ, തിരുവനന്തപുരം- 695005 എന്ന വിലാസത്തില്‍ ലഭിക്കണം. ഇ-മെയില്‍: sctfed@gmail.com.