കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി ) 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 283 പേര്‍  രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ചവറ, ഇടമുളയ്ക്കല്‍, ശൂരനാട് വടക്ക്, തെക്കുംഭാഗം, എഴുകോണ്‍, കൊറ്റങ്കര, പിറവന്തൂര്‍ പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം വഴി 432 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 40 പേര്‍ക്കാണ് രോഗബാധ.

തിരുമുല്ലാവാരം-അഞ്ച്, അയത്തില്‍, പട്ടത്താനം എന്നിവിടങ്ങളില്‍ നാലുവീതവും കിളികൊല്ലൂര്‍-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-15, പുനലൂര്‍-11, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ ചവറ-24, ഇടമുളയ്ക്കല്‍-17, ശൂരനാട് വടക്ക്-16, തെക്കുംഭാഗം-11, എഴുകോണ്‍, കൊറ്റങ്കര, പിറവന്തൂര്‍ ഭാഗങ്ങളില്‍ 10 വീതവും പെരിനാട്, ശാസ്താംകോട്ട പ്രദേശങ്ങളില്‍ ഒന്‍പത് വീതവും കുളക്കട, തൃക്കരുവ, പട്ടാഴി വടക്കേക്കര, പേരയം, പോരുവഴി, വെളിയം എന്നിവിടങ്ങളില്‍ എട്ടുവീതവും തലവൂര്‍, തഴവ, പന്മന, പത്തനാപുരം ഭാഗങ്ങളില്‍ ഏഴുവീതവും ആര്യങ്കാവ്, ഇളമാട്, ഇളമ്പള്ളൂര്‍, തൃക്കോവില്‍വട്ടം, പട്ടാഴി, വിളക്കുടി പ്രദേശങ്ങളില്‍ ആറുവീതവും ആദിച്ചനല്ലൂര്‍, കിഴക്കേ കല്ലട, എഴുകോണ്‍, കുലശേഖരപുരം, നിലമേല്‍, നീണ്ടകര, പനയം, പൂയപ്പള്ളി, മണ്‍ട്രോതുരുത്ത്, മയ്യനാട്, മൈലം എന്നിവിടങ്ങളില്‍ അഞ്ചുവീതവും കുളത്തൂപ്പുഴ, തൊടിയൂര്‍, നെടുമ്പന, പൂതക്കുളം, മൈനാഗപ്പള്ളി, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നാലുവീതവും അഞ്ചല്‍, ആലപ്പാട്, കരവാളൂര്‍, കരീപ്ര, കുണ്ടറ, കുന്നത്തൂര്‍, തൃക്കടവൂര്‍, നെടുവത്തൂര്‍, പവിത്രേശ്വരം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.