തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ അറബിക് വിഷയത്തില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ബുധനാഴ്ച (ജനുവരി 6) രാവിലെ 10.30ന് ഇന്റര്‍വ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത യു.ജി.സി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.