ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പും ചുനക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആര്‍ അനില്‍ കുമാര്‍ നിര്‍വഹിച്ചു. 5000 മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. 100 കര്‍ഷകര്‍ക്കാണ് മത്സ്യ കുഞ്ഞുങ്ങളെ നല്‍കിയത്. കട്‌ല, രോഹു, ഗ്രാസ്സ്, കാര്‍പ്പ്, ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

ചടങ്ങില്‍ ചുനക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീന റഹിം അധ്യക്ഷത വഹിച്ചു. ഫിഷറീസ് കോര്‍ഡിനേറ്റര്‍ അന്നമ്മ, മനോജ് കമ്പിനി വിള, വി. കെ രാധ കൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.