തിരുവനന്തപുരം: ജില്ലയിലെ കടാശ്വാസ അപേക്ഷകള്‍ പരിഗണിക്കുന്നതിന് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേര്‍ന്ന സിറ്റിംഗില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 28 മത്സ്യതൊഴിലാളികള്‍ക്ക് കടാശ്വാസം അനുവദിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
മത്സ്യതൊഴിലാളികളുടെ വിവിധ അപേക്ഷകളും പ്രശ്‌നങ്ങളും സിറ്റിംഗില്‍ ചര്‍ച്ച ചെയ്തു. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.