വയനാട്: പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സുകളിലെ അധ്യാപകര്‍ക്കായി വയനാട് ഡയറ്റ് നടത്തുന്ന 6 ദിവസത്തെ പരിശീലനം തുടങ്ങി. ഡയറ്റ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാല്‍ ഡോ. ടി.കെ.അബ്ബാസലി, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ പി.എന്‍.ബാബു, സ്വയ നാസര്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ടി.ആര്‍.ഷീജ, ഡോ.മനോജ് കുമാര്‍, കോഴ്സ് കണ്‍വീനര്‍ ചന്ദ്രന്‍ കെനാത്തി എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ 27 തുല്യതാ പഠന സ്‌ക്കൂളുകളില്‍ നിന്നുള്ള 140 തുല്യതാ അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ജനുവരി 13 വരെ ഡയറ്റ് ഹാളിലാണ് പരിശീലനം. മുതിര്‍ന്ന പഠിതാക്കളുടെ മനശാസ്ത്രം, പാഠ്യവിഷയങ്ങള്‍, നിരന്തര മൂല്യ നിര്‍ണ്ണയം, മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ എന്നിവയാണ് പരിശീന വിഷയങ്ങള്‍. പരിശീലനത്തിലെ റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ഡയറ്റ് നേരത്തെ ഡി.ആര്‍.ജി പരിശീലനം നല്‍കിയിരുന്നു.