നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസിന്റെ  (NAPSrC) 2019-20 ആക്ഷൻ പ്ലാനിന്റെ ഭാഗമായി വിവിധ ഗവേഷണ പഠനങ്ങൾക്കായി സാമൂഹ്യ നീതി വകുപ്പ് താത്പര്യ പത്രം ക്ഷണിച്ചു. സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കായുള്ള പദ്ധതികളുടെയും പരിപാടികളുടെയും വിലയിരുത്തൽ, മുതിർന്ന പൗരൻമാരുടെ സുരക്ഷയിലും ക്ഷേമപ്രവർത്തനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകളെ സംബന്ധിച്ച പഠനം, മെയിന്റനൻസ്  ട്രൈബ്യൂണലിന്റെ പ്രവർത്തനത്തിന് സ്റ്റാന്റേഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് താത്പര്യ പത്രം ക്ഷണിച്ചത്. 10 വരെ താത്പര്യ പത്രം നൽകാം.

വിശദ വിവരങ്ങൾക്ക് : swd.kerala.gov.in.