കാസര്‍ഗോഡ്:   ജില്ലയിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഹരിത ഓഫീസുകളായി മാറുന്നു. ഹരിതചട്ടം പാലിച്ച് ഓഫീസുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുകയാണ് ലക്ഷ്യം. ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ഹരിത ഓഡിറ്റിങ്ങിനു വിധേയമാക്കി ഹരിത ഓഫീസുകള്‍ എന്ന ബഹുമതി തല്‍കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

അഞ്ച് അംഗങ്ങളുള്ള മൂന്നു ടീമുകള്‍ ജനുവരി 11 മുതല്‍ ജില്ലാതല ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകള്‍, ബ്ലോക്ക് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവയിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കറ്റും ഗ്രേഡും നല്‍കും.

ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ ഓഫീസുകളും വിദ്യാലയങ്ങളും വിലയിരുത്താന്‍ ആവശ്യമായത്ര അഞ്ച് അംഗ ടീമുകളെ രൂപീകരിക്കും. അവര്‍ 18 മുതല്‍ ഗ്രഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 22 ഇനങ്ങളുടെ പരിശോധനയില്‍ ആകയുള്ള 100 മാര്‍ക്കില്‍ 90-100 നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും 80-89 വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും 70-79 വരെ നേടുന്നവര്‍ക്ക് സി ഗ്രേഡും നല്‍കും. എ ഗ്രേഡ് ലഭിക്കുന്ന ജില്ലയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ആദ്യ മൂന്ന് ഓഫീസുകള്‍ക്ക് അവാര്‍ഡും നല്‍കും. ജനുവരി 26 ന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഹരിത ഓഫീസ് പ്രഖ്യാപനം നടത്തും. തദ്ദേശ സ്വയം ഭരണ തലത്തില്‍ അതത് ഓഫീസുകളില്‍ ജനപ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

പരിശോധിക്കുന്ന ഘടകങ്ങള്‍ 

· നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗ നിരോധനം.
· കഴുകി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ജീവനക്കാരുടെ എണ്ണം.
· ജൈവ-അജൈവ പാഴ്‌വസ്തുക്കള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കുക.
· ബിന്നുകളില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുക.
· ഇ-മാലിന്യം, ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍ എന്നിവ നീക്കം ചെയ്യല്‍
· ദ്രവ-മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം.
· വൃത്തിയായി പരിപാലിക്കുന്ന ശുചി മുറി നിര്‍ദ്ദേശക ബോര്‍ഡുകള്‍