ആലപ്പുഴ:പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ കോ വിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനും രണ്ടംഗ കേന്ദ്രസംഘം ജനുവരി 9ന് ആലപ്പുഴ ജില്ലയില്‍ സന്ദര്‍ശനം നടത്തും. ജനുവരി 8ന് കോട്ടയം സന്ദര്‍ശനത്തിനു ശേഷം ജനുവരി 9ന് രാവിലെ യാണ് കേന്ദ്രസംഘം ആലപ്പുഴയിലേക്ക് തിരിക്കുക.
കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവര്‍ ജില്ലാ കളക്ടറുമായും. ജില്ലാതല ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച നടത്തുകയും സ്ഥല സന്ദര്‍ശനം നടത്തുകയും ചെയ്യും.