മലപ്പുറം:സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം   ജില്ലയില്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ (ജനുവരി എട്ട്, 11) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കടലുണ്ടിപ്പുഴയിലെ ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടര്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാക്കിക്കയം റഗുലേറ്ററിന്റെ താഴ് ഭാഗത്ത് പുഴയുടെ ഇരു കരകളിലുമായി താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയില്‍ ആരും ഇറങ്ങരുതെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു.