പാലക്കാട്:കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ നിന്നും പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവരും സാന്ത്വന സഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും 2021ൽ പെൻഷൻ ലഭിക്കുന്നതിനു വേണ്ടി ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ജനുവരി 15നകം ജില്ലാ ഓഫീസിൽ സമർപ്പിക്കണം. സാന്ത്വന സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന മൈനറായ കുട്ടികളും 60 വയസ്സിന് മുകളിലുള്ളവരും ഒഴികെയുള്ളവർ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഓഫീസിൽ നേരിട്ട് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവർ ആധാർ കാർഡും ഫോൺ നമ്പരും കൊണ്ടുവരണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2546873