പാലക്കാട്:മലമ്പുഴ വനിതാ ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഫാഷൻ ഡിസൈൻ ടെക്നോളജി, എംപ്ലോയബിലിറ്റി സ്‌കിൽ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡ് എന്നിവയിലേയ്ക്കാണ് നിയമനം. യോഗ്യരായവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും രണ്ട് പകർപ്പുകളും സഹിതം ജനുവരി 12ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2815181. തസ്തിക, യോഗ്യത എന്നിവ ക്രമത്തിൽ
ഫാഷൻ ഡിസൈൻ ടെക്നോളജി: ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഫാഷൻ ഡിസൈനിംഗ്/ ഫാഷൻ ഡിസൈനിംഗ് ടെക്നോളജിയിലുള്ള നാല് വർഷത്തെ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷത്തെ ബിരുദവും രണ്ടുവർഷം പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡ്/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫാഷൻ ഡിസൈനിംഗ്/ ഫാഷൻ ഡിസൈൻ ടെക്നോളജിയിലുള്ള ത്രിവത്സര ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലുള്ള എൻ.ടി.സി/ എൻ.എ.സി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. ഫാഷൻ ഡിസൈനിങ് ടെക്നോളജിയിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
എംപ്ലോയബലിറ്റി സ്‌കിൽ: എം.ബി.എ അല്ലെങ്കിൽ ബി.ബി.എയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജി, സോഷ്യൽവെൽഫെയർ, എക്കണോമിക്സ് ഇവയിലേതെങ്കിലും വിഷയങ്ങളിൽ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രി /ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. എംപ്ലോയബിലിറ്റി സ്‌കില്ലിൽ ഡി.ജി.ഇ.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ട്രെയിനിംങും ഇംഗ്ലീഷ് അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ സ്‌കില്ലിൽ പ്രാവീണ്യവും പ്ലസ്ടുതല കമ്പ്യൂട്ടർ പരിജ്ഞാനവും.
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡ്: എ.ഐ.സി.ടി.സി/ യുജിസി അംഗീകൃത എഞ്ചിനീയറിങ് കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിങ്/ ടെക്നോളജി ഇൻ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ടോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് ബി.വോക്/ ബിരുദം. അല്ലെങ്കിൽ എ.ഐ.സി.ടി.സി/ യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ ഐ.ടി/ ഇലക്ട്രോണിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ എ.ഐ.സി.ടി.സി/ യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഇൻ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ ഐ.ടി അല്ലെങ്കിൽ എൻ.ഐ.ഇ.എൽ.ഐ.ടി എ ലെവൽ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ കമ്യൂണിക്കേഷൻ വിഷയങ്ങളിൽ ത്രിവർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും.