‘സംസ്ഥാനത്ത് സർക്കാർ, സന്നദ്ധ സംഘടനകൾ എന്നിവർ നടത്തുന്ന ലഹരി ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ’ എന്ന വിഷയത്തിൽ ഗവേഷണ പഠനം നടത്തുന്നതിന് സർവകലാശാലകൾ, കോളേജുകൾ, ഗവേഷണാധിഷ്ഠിത ഏജൻസികൾ എന്നിവരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.
താത്പര്യമുള്ള ഏജൻസികൾ വിശദമായ പ്രോജക്ട് പ്രൊപ്പോസൽ 25നകം സാമൂഹ്യനീതി ഡയറക്ടർക്ക് സമർപ്പിക്കണം. വിലാസം: സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ്ഭവൻ (5-ാം നില), തിരുവനന്തപുരം, പിൻ- 695033. ഫോൺ: 0474 2306040. പ്രൊപ്പോസലിനോടൊപ്പം വിശദമായ പദ്ധതിരേഖ, ബഡ്ജറ്റ് പ്ലാൻ എന്നിവ ചേർക്കണം. സ്ഥാപനത്തിന്റെ നിർദ്ദിഷ്ട മേഖലയിലെ പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള കൺസൾട്ടൻസി/ ഗവേഷണ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട്, സ്ഥാപനത്തിന്റെ ഓർഗനൈസേഷൻ സ്ട്രക്ചർ, ജീവനക്കാരുടെ വിവരങ്ങൾ എന്നിവയും പ്രൊപ്പോസലിനോടൊപ്പം ചേർക്കണം. അപേക്ഷയുടെ പകർപ്പ് sjdgsection@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ലഭ്യമാക്കണം.