പാലക്കാട്:  എക്‌സൈസ് വകുപ്പിലെ വനിതാ സിവില് എക്‌സൈസ് ഓഫീസര് (ജനറല്/ എന്.സി.എ) തസ്തികയിലേയ്ക്ക് ചുരുക്കപ്പട്ടികയിലുള്പ്പെട്ടിട്ടുള്ള ജില്ലയിലെ [കാറ്റഗറി നമ്പര്: 501/ 17(ജനറല്), 202/8(എന്.സി.എ-എച്ച്എന്), 205/18(എന്.സി.എ-ഡി), 196/18 (എന്.സി.എ -എം)] ഉദ്യോഗാര്ത്ഥികള്ക്ക് ജനുവരി 13 മുതല് ജനുവരി 16 വരെ രാവിലെ 6 ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കല്ലേക്കാട് പോലീസ് ക്യാമ്പ് ഗ്രൗണ്ടില് നടക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര് അറിയിച്ചു.
ഉദ്യോഗാര്ത്ഥികള് അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില് നിന്നും ഡൗണ്ലോഡ് ചെയ്യേണ്ടതാണ്. അഡ്മിഷന് ടിക്കറ്റ്, തിരിച്ചറിയല് രേഖയുടെ അസ്സല്, മറ്റ് ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം. കായിക ക്ഷമതാ പരീക്ഷയില് പങ്കെടുക്കുന്ന ഉദ്യോഗാര്ത്ഥികള് ഗവ. ഹോസ്പിറ്റല് / അംഗീകൃത സ്ഥാപനത്തില് നിന്നുമുള്ള കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റും ഹാജരാക്കണം.
കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് പ്രസ്തുത പരീക്ഷയ്ക്ക് ഹാജരാകുന്നതിന് 24 മണിക്കൂര് മുന്പ് എടുത്തതും ഓഫീസ് സീല്, സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പേര്, ഒപ്പ്, ടെസ്റ്റ് ചെയ്ത സമയം, തിയ്യതി എന്നിവ രേഖപ്പെടുത്തിയതുമാകണം. ഉദ്യോഗാര്ത്ഥികള് ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങളുടെ പേരോ ലോഗോയോ ഉള്ള വസ്ത്രങ്ങള് ധരിക്കരുത്. ഫോണ്: 0491 2505398.