ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരെ എതിരില്ലാതെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം ഇ പി മേഴ്സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. വികസനം, പൊതുമരാമത്ത്, ആരോഗ്യം- വിദ്യാഭ്യാസം, ക്ഷേമകാര്യം സ്ഥിരം സമിതികളിലേക്കുള്ള അധ്യക്ഷന്മാരെയാണ് തെരഞ്ഞെടുത്തത്.

വികസനം- യു പി ശോഭ (പാട്യം), പൊതുമരാമത്ത് – അഡ്വ ടി സരള (അഴീക്കോട്), ആരോഗ്യം- വിദ്യാഭ്യാസം – അഡ്വ കെ കെ രത്നകുമാരി (പയ്യന്നൂര്‍), ക്ഷേമകാര്യം-  വി കെ സുരേഷ് ബാബു(കൂടാളി) എന്നിവരാണ് സ്ഥിരം സമിതി അധ്യക്ഷന്മാര്‍. വൈസ് പ്രസിഡണ്ട് ഇ വിജയന്‍ മാസ്റ്റര്‍ ധനകാര്യ സ്ഥിരംസമിതി അധ്യക്ഷനാണ്.
വികസനം, പൊതുമരാമത്ത്, ആരോഗ്യം- വിദ്യാഭ്യാസം സമിതികള്‍ സ്ത്രീ സംവരണമാണ്.

തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ പഞ്ചായത്ത് യോഗം ചേര്‍ന്നു. ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ ടെന്‍ഡര്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. 38 പ്രവൃത്തികളുടെ ടെണ്ടര്‍ അംഗീകരിച്ചു. ഇവ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ അംഗങ്ങള്‍ കാര്യക്ഷമമായി ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍ദ്ദേശിച്ചു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജോയ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.