അരുവിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ വസ്ത്ര നിര്‍മ്മാണം, അലങ്കാരം, രൂപകല്‍പ്പന, വിപണനം എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. പ്രായപരിധിയില്ല. അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. ആറ് ആഴ്ച നീണ്ടു നില്‍ക്കുന്ന ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ്, വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും കോഴ്സിനോടൊപ്പം ലഭിക്കും. താത്പര്യമുള്ളവര്‍ ജനുവരി 11, 12, 13 തീയതികളില്‍ നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746407089, 9074141036.
