കോട്ടയം:   തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സംബന്ധിച്ച വിവരങ്ങൾ രേഖകൾ സഹിതം ജനുവരി 14നകം സമർപ്പിക്കണം. ഗ്രാമ പഞ്ചായത്തുകളിലേക്ക് മത്സരിച്ചവർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചവർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് നൽകേണ്ടത്. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ മത്സരിച്ചവർ കണക്ക് ജില്ലാ കളക്ടർക്ക് നൽകണം.