തൃശ്ശൂര്‍:  ജില്ലാ യുവജന കേന്ദ്രം ജനുവരി 12 ദേശിയ യുവജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന പ്രസംഗ മത്സരത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടില്‍ നിര്‍വഹിച്ചു. വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ നടന്ന പ്രസംഗ മത്സരത്തില്‍ സി എന്‍ ഫെമിന ഒന്നാം സ്ഥാനവും സിദ്ധാര്‍ഥ് കിഷോര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി ടി സബിത,കോ ഓഡിനേറ്റര്‍ ഒ എസ് സുബീഷ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ കെ ആര്‍ സുമേഷ്, അഡ്വ സോജന്‍ ജോബ് തുടങ്ങിയവര്‍ പങ്കെടുത്തു.