എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ അവരുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത മാതൃകയിൽ (ഫാറം എൻ 30 ) ജനുവരി 14 നകം അധികൃതർക്ക് സമർപ്പിക്കണം. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് സ്വീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരെയും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് സ്വീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയേയും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപറേഷൻ എന്നിവയിലെ സ്ഥാനാർത്ഥികളുടെ കണക്കുകൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറെയുമാണ് കമീഷൻ ചുമതലപ്പെടുത്തിയിരിക്കുന്നത്