പാലക്കാട്:2019 ജനുവരി മുതൽ അംശാദായ കുടിശ്ശിക വരുത്തി ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെട്ടിട്ടുള്ളവർക്ക് 2021 ഫെബ്രുവരി 28 വരെ ജില്ലാ ക്ഷേമനിധി ഓഫീസിലെത്തി അംഗത്വം പുന:സ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ ലോട്ടറി വെൽഫെയർ ഓഫീസർ അറിയിച്ചു. റദ്ദായ അംഗത്വം, അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, വിൽപ്പന ബില്ലുകൾ സഹിതം എത്തണം. ഫോൺ: 0491 2505170.