ആലപ്പുഴ: കോവിഡ് മഹാമാരി ഉയർത്തുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളജനതയ്ക്ക് ആശ്വാസം പകരുന്ന ബജറ്റ് അവതരിപ്പിച്ച ഇടത്പക്ഷ സർക്കാരിനേയും ധനമന്ത്രി തോമസ് തോമസ് ഐസക്കിനെയും അഭിനന്ദിച്ച് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി.

ക്ഷമപെൻഷൻനുകൾ 1600 രൂപയായി വർദ്ധിപ്പിച്ചതടക്കം നിരവധി ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചതിനോടൊപ്പം 4530 കിലോമീറ്റർ റോഡുകൾ കൂടി ഉൾപ്പെടുത്തി പശ്ചാത്തലമേഖലയിൽ പിന്നോട്ടില്ല എന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. കടൽഭിത്തി നിർമ്മാണത്തിന് 250 കോടി വകയിരുത്തുക വഴി തീരദേശജനതയുടെ ഉന്നമനത്തിന് ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. കമ്മറ്റിയിൽ പി.എസ്.ഷാജി പ്രമേയം അവതരിപ്പിച്ചു. നികേഷ് തമ്പി പിൻവാങ്ങി. ജില്ലാ പഞ്ചായത്ത് ഐകകണ്ഠാന പാസാക്കി.