സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മേയ് മൂന്നിന് തിരുവനന്തപുരം വെള്ളയമ്പലം കനകനഗറിലെ അയ്യന്‍കാളി ഭവനിലെ ഓഫീസില്‍ രാവിലെ 11 മുതല്‍ സിറ്റിംഗ് നടത്തും. മണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന വിവിധ സമുദായാംഗങ്ങളുമായി ബന്ധപ്പെട്ടതും കമ്മീഷന്റെ അധികാര പരിധിയില്‍ വരുന്നതുമായ വിഷയങ്ങള്‍ സിറ്റിംഗില്‍ പരിഗണിക്കും.
കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, അംഗങ്ങളായ  അഡ്വ. വി.എ. ജെറോം, മുല്ലൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി  ഡോ. വി. വേണു എന്നിവര്‍ പങ്കെടുക്കും.