സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ www.hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജണൽ ഓഫീസിൽ നിന്നും മധ്യകേരളത്തിലെ ജില്ലകളിലുള്ളവർക്ക്  കൊച്ചി റീജണൽ ഓഫീസിൽ നിന്നും തെക്കൻ ജില്ലകളിലുള്ളവർക്ക് തിരുവന്തപുരം ഹെഡ് ഓഫീസിൽ നിന്നുമാണ്  വീൽ ചെയർ അനുവദിക്കുക.